കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ വി​ഷു ആ​ഘോ​ഷം ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത്

ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ വി​ഷു ആ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ വി​ഷു ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​ഷു -2023 ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി.​കെ .വി ​സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​സി​ഡ​ന്റ് ന​ജീ​ബ്.​പി.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് സം​ഘ​ട​ന കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മ​നോ​ജ് കു​മാ​ർ കാ​പ്പാ​ട് വി​ഷു സ​ന്ദേ​ശം ന​ൽ​കി. ഷാ​ഹു​ൽ ബേ​പ്പൂ​ർ മാ​മു​ക്കോ​യ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, മ​ഹി​ള​വേ​ദി പ്ര​സി​ഡ​ന്റ് ഹ​സീ​ന അ​ഷ്‌​റ​ഫ്, സെ​ക്ര​ട്ട​റി രേ​ഖ.​ടി.​എ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മ​ഹി​ള​വേ​ദി പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ മി​സ്‌​ന ഫൈ​സ​ൽ (ട്ര​ഷ), സ​ഫൈ​ജ നി​ഹാ​സ് (വൈ. ​പ്ര​സി), ഫി​നു ജാ​വേ​ദ് (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ വേ​ദി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. ഫൈ​സ​ൽ കാ​പ്പു​ങ്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി മെം​ബ​ർ​മാ​രും അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ​മാ​രും അ​വ​ത​രി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഗ്രൂ​പ് ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഗാ​ന​മേ​ള തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. വേ​ദി​യു​ടെ മു​ന്നി​ൽ ബി​ജു ഗോ​പാ​ല​ൻ ത​യാ​റാ​ക്കി​യ വി​ഷു​ക്ക​ണി ഒ​രു​ക്കി. പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു പോ​കു​ന്ന അ​ബ്ബാ​സി​യ ഏ​രി​യ മെം​ബ​ർ ശ​ങ്ക​ര​ൻ മേ​പ്പ​ള്ളി താ​ഴ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം കൈ​മാ​റി.

Tags:    
News Summary - Kozhikode District Association Vishu celebraation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.