കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആര്.ഐ അസോസിയേഷൻ കബ്ദ് ഫാമിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. കെ.ഡി.എൻ.എ പ്രസിഡൻറ് ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും സ്പോർട്സ് സെക്രട്ടറി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ജനറൽ കൺവീനർ ഫിറോസ് നാലകത്ത് പരിപാടികൾ വിശദീകരിച്ചു. വിജ്ഞാന, കായികമത്സരങ്ങളും കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും നടന്നു. വുമൺസ് ഫോറം പ്രസിഡൻറ് ഷാഹിന സുബൈർ, ഉപദേശകസമിതിയംഗം സുരേഷ് മാത്തൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.റാഫി കല്ലായി, സമീർ വെള്ളയിൽ, ജസ്ന നിസാർ, അയാൻ മാത്തൂർ, ഇല്യാസ് തോട്ടത്തിൽ, അസീസ് മുട്ടുവയൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിജയികൾക്ക് സമ്മാനം നൽകി. മൻസൂർ ആലക്കൽ, ടി.എം. പ്രജു, രാമചന്ദ്രൻ പെരിങ്ങൊളം, അഷീക ഫിറോസ്, രജിത തുളസീധരൻ, ആൻഷീറ സുൽഫിക്കർ, ഹനീഫ കുറ്റിച്ചിറ, ഷാജഹാൻ, പ്രദ്യുമ്നൻ, റൗഫ് പയ്യോളി, കെ.ടി. സമീർ, വി.എ. ഷംഷീർ, ഷൗക്കത്തലി, തുളസീധരൻ, ശ്യാംപ്രസാദ്, സാജിത നസീർ, ദില്ലാറ ധർമരാജ്, റിമി ജമാൽ, റാഫിയ അനസ്, സന്തോഷ് നരിപ്പറ്റ, ജയപ്രകാശ് എലത്തൂർ, മുനീർ മക്കാരി, സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, വുമൺസ് ഫോറം പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.