കുവൈ ത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപറേഷൻ തങ്ങളുടെ തൊഴിലാളികൾക്ക് വിദേശത്തുനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ചു.ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുമതിയില്ല.വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കി മാത്രമാണ് കുവൈത്തിലേക്ക് വരാൻ അനുവദിക്കുന്നത്.ആരോഗ്യ മന്ത്രാലയ ജീവനക്കാർ ഉൾപ്പെടെ അത്യാവശ്യമായി രാജ്യത്ത് ഉണ്ടാവേണ്ട വിദേശ തൊഴിലാളികൾക്ക് ഇളവ് നൽകാൻ നേരേത്ത തീരുമാനിച്ചിരുന്നു.
ഇത് ഉപയോഗപ്പെടുത്തി തങ്ങളുടെ ജീവനക്കാരെ വരാൻ അനുവദിക്കണമെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ അഭ്യർഥിച്ചത്.സർക്കാർ ഇത് അംഗീകരിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇവർക്കായി പ്രത്യേക വിമാനം ഏർപ്പെടുത്തും.ബയോ ഫ്യൂവൽ പ്രോജക്ട്, അൽ സൂർ റിഫൈനറി, ഗ്യാസ് ഇറക്കുമതി സൗകര്യം, ഗ്യാസ് ഉൽപാദന പദ്ധതി തുടങ്ങി അവസാന ഘട്ടത്തിലുള്ള നിരവധി പദ്ധതികളിൽ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്.അവധിക്ക് നാട്ടിൽ പോയ ജീവനക്കാർക്ക് തിരിച്ചെത്താൻ കഴിയാത്തതിനാൽ മറ്റുള്ളവർക്ക് അവധിയെടുക്കാൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.