കുവൈത്ത് സിറ്റി: കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിെൻറ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച 'കുറുപ്പ്' സിനിമക്ക് കുവൈത്തിൽ പ്രദർശനാനുമതി ലഭിച്ചില്ല. സെൻസർ ബോർഡ് അനുമതി നൽകിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് സിനി സ്കേപ് തിയറ്റർ മാനേജ്മെൻറ് പ്രതികരിച്ചു. ദുൽഖർ സൽമാൻ നായകനായ ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ദിവസമാണ് ആഗോളതലത്തിൽ തിയറ്റർ റിലീസ് നടത്തിയത്.
കേരളത്തിൽ ദീർഘനാളത്തെ നിയന്ത്രണങ്ങൾക്കു ശേഷം റിലീസ് ആയ ചിത്രത്തിന് മികച്ച ബോക്സ് ഒാഫിസ് കലക്ഷൻ ആണ് ലഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നിങ്ങനെ അഞ്ചു ഭാഷകളിലായുള്ള ചിത്രം കേരളത്തിൽ കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും റിലീസ് ഉണ്ട്. കുവൈത്തുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉള്ളതിനാലാണ് സെൻസർ ബോർഡിെൻറ അനുമതി ലഭിക്കാതിരുന്നതെന്നാണ് സൂചന. എന്നാൽ, ഇത് ഒൗദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.