കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഇടം പിടിച്ച് കുവൈത്ത്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പട്ടികയിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. റിപ്പോര്‍ട്ട് പ്രകാരം കുവൈത്ത് ജനസംഖ്യയുടെ 15 ശതമാനവും ഒരു മില്യൺ ഡോളര്‍ സ്വകാര്യ സ്വത്ത് കൈവശമുള്ളവരാണ്.
ജനസംഖ്യയുടെ 15.5 ശതമാനം കോടീശ്വരന്മാരുമായി സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനത്തും, 15.3 ശതമാനവുമായി ഹോങ്കോങ് രണ്ടാം സ്ഥാനത്തുമാണ്. ജനസംഖ്യയുടെ 12.7ശതമാനമായി സിംഗപ്പൂരാണ് നാലാം സ്ഥാനത്ത്. ഉയർന്ന പണപ്പെരുപ്പനിരക്ക് ഉണ്ടായിരുന്നിട്ടും അമേരിക്കയിലും കോടീശ്വരന്മാരുടെ എണ്ണം ജനസംഖ്യയുടെ 9.7 ശതമാനത്തിലെത്തി.
എണ്ണശേഖരമാണ് കുവൈത്തിനെ സമ്പന്നമാക്കുന്ന പ്രധാനഘടകം. ലോകത്തിലെ എണ്ണ ശേഖരത്തിന്റെ ഏഴു ശതമാനവും കുവൈത്തിന്റെ കൈവശമാണ്. നിലവിൽ കുവൈത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 95ശതമാനം എണ്ണ കയറ്റുമതിയിലൂടെയാണ്.
എണ്ണ ശേഖരം തന്ത്രപരമായി വിനിയോഗിക്കുന്നതാണ് കുവൈത്തിന്റെ സാമ്പത്തിക വളർച്ചക്ക് അടിസ്ഥാനം. വരുമാനം വർധിപ്പിക്കുന്നതിനായി എണ്ണ ഉൽപാദനം സൂക്ഷ്മതയും രാജ്യം പുലർത്തുന്നുണ്ട്. എണ്ണ വരുമാനത്തിന്റെ 10 ശതമാനം ഭാവിതലമുറയുടെ കരുതൽ നിധിയിലേക്ക് വകയിരുത്തിയ ശേഷമാണ് കുവൈത്ത് വരുമാനം കണക്കാക്കുന്നത്. അതേസമയം, കുവൈത്തിന് പുറമെയുള്ള മിഡിലീസ്റ്റ് രാജ്യങ്ങളും വാർഷിക വളർച്ചയിൽ പുരോഗതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.