കു​വൈ​ത്ത് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

കു​വൈ​ത്ത്-​അ​ഫ്ഗാ​ൻ മ​ത്സ​രം ഇ​ന്ന്; ജ​യം അ​നി​വാ​ര്യം

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത റൗ​ണ്ടി​ൽ അ​വ​സാ​ന മ​ൽ​സ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച കു​വൈ​ത്ത് അ​ഫ്ഗാ​നി​സ്ഥാ​നെ നേ​രി​ടും. വൈ​കീ​ട്ട് കു​വൈ​ത്തി​ലെ സ​ബാ​ഹ് അ​ൽ സാ​ലിം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ലോ​ക​ക​പ്പ് യോ​ഗ്യ​ത​ക്കാ​യു​ള്ള മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കാ​ൻ കു​വൈ​ത്തി​ന് ചൊ​വ്വാ​ഴ്ച ജ​യം അ​നി​വാ​ര്യ​മാ​ണ്. ആ​ദ്യ ക​ളി​യി​ൽ അ​ഫ്ഗാ​നി​സ്താ​നെ തോ​ൽ​പി​ച്ച​തും ഹോം ​ഗ്രൗ​ണ്ടി​ന്റെ ആ​നു​കൂ​ല്യ​വും കു​വൈ​ത്തി​ന് അ​നു​കൂ​ല​മാ​ണ്. അ​വ​സാ​ന മ​ത്സ​രം വി​ജ​യി​ച്ച് മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കാ​നാ​കും കു​വൈ​ത്തി​ന്റെ ശ്ര​മം.

അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്താ​നും അ​വ​സാ​ന മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്. കു​വൈ​ത്തി​നെ മ​റി​ക​ട​ന്നാ​ൽ അ​ഫ്ഗാ​നി​സ്താ​നും മൂ​ന്നാം റൗ​ണ്ട് ഉ​റ​പ്പാ​ക്കാം. ഇ​തേ ഗ്രൂ​പ്പി​ലെ ഇ​ന്ത്യ-​ഖ​ത്ത​ർ മ​ത്സ​ര​വും കു​വൈ​ത്തി​നെ​യും അ​ഫ്ഗാ​നി​സ്ഥാ​നെ​യും ബാ​ധി​ക്കും. ഖ​ത്ത​റി​നെ​തി​രെ വി​ജ​യി​ക്കാ​നാ​യാ​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. മു​ഴു​വ​ൻ ക​ളി​ക​ളും വി​ജ​യി​ച്ച ഖ​ത്ത​ർ ഇ​തി​ന​കം ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി മൂ​ന്നാം റൗ​ണ്ട് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കു​വൈ​ത്തും ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്താ​നും ഖ​ത്ത​റും ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ൽ ര​ണ്ടു ടീ​മു​ക​ൾ​ക്ക് ഏ​ഷ്യ​ൻ ക​പ്പി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത കി​ട്ടു​മെ​ന്ന​തി​നാ​ൽ ഈ ​നി​ല​യി​ലും അ​വ​സാ​ന മ​ത്സ​രം ഖ​ത്ത​ർ ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​ണ്.

Tags:    
News Summary - Kuwait-Afghan Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.