കുവൈത്ത് സിറ്റി: കുവൈത്ത് അയച്ച മെഡിക്കൽ, ഭക്ഷ്യസഹായം ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി ഏകോപിപ്പിച്ച് ഗസ്സയിലെ അഭയകേന്ദ്രങ്ങളിലും ആശുപത്രികളിലും വിതരണം ചെയ്തതായി സൊസൈറ്റിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് ഡയറക്ടർ യൂസഫ് അൽ മരാജ് അറിയിച്ചു.
ഗസ്സ മുനമ്പിലെ നിവാസികൾ, പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും അഭിമുഖീകരിക്കുന്ന മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാൻ ഇത് ലക്ഷ്യമിടുന്നു. ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനും അഭയകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കുവൈത്ത് തൽപരരാണെന്നും അൽ മരാജ് കൂട്ടിച്ചേർത്തു.
ദുരിതബാധിതർക്ക് മാനുഷികസഹായം എത്തിക്കുക എന്ന ലക്ഷ്യത്തിൽ അസോസിയേഷന്റെ വെബ്സൈറ്റിൽ ആരംഭിച്ച ‘ഹെൽപ് ഫലസ്തീൻ’ കാമ്പയിൻ അദ്ദേഹം സൂചിപ്പിച്ചു. ഇതിൽ കുവൈത്തിലെ ജനങ്ങളുടെ മികച്ച പ്രതികരണത്തെയും ഇടപെടലിനെയും യൂസഫ് അൽ മരാജ് അഭിനന്ദിച്ചു. റഫ ക്രോസിങ്ങിലൂടെ ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായം എത്തിക്കാൻ നൽകിയ സൗകര്യങ്ങൾക്ക് ഈജിപ്ഷ്യൻ റെഡ് ക്രസന്റിനെ അദ്ദേഹം നന്ദി അറിയിച്ചു. കുവൈത്തിലെ ജനങ്ങളുടെയും സർക്കാറിന്റെയും ഹൃദയങ്ങളിൽ ഫലസ്തീൻ എന്നും ജീവിക്കുന്നതും സ്പന്ദിക്കുന്നതുമായ പ്രശ്നമാണെന്നും അൽ മരാജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.