കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സുകൾ കൂടുതൽ വിമാന സർവിസുകൾ ഏർപ്പെടുത്താനൊരുങ്ങുന്നു. കുവൈത്ത് എയർവേയ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഫായിസ് അൽ ഇനീസി അറിയിച്ചതാണിത്. ലണ്ടനിലേക്കുള്ള വിമാനം ദിവസം ഒന്ന് എന്ന രീതിയിൽ വർധിപ്പിക്കും.ഇൗജിപ്തിലെ കൈറോയിലേക്ക് ആഴ്ചയിൽ മൂന്ന് ആക്കും. ദുബൈയിലേക്ക് ആഴ്ചയിൽ നാലും ന്യൂയോർക്കിലേക്ക് ആഴ്ചയിൽ മൂന്ന് ആയും വർധിപ്പിക്കും.
റോം, മിലാൻ വിമാന സർവിസുകൾ ഡിസംബറിൽ ആരംഭിക്കും. റോം വിമാനം ഡിസംബർ ഒന്നിന് ആരംഭിക്കും. ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മിലാൻ വിമാനം ഡിസംബർ രണ്ടിന് ആരംഭിക്കും. വ്യാഴം, ശനി ദിവസങ്ങളിലാണ് മിലാനിലേക്ക് കുവൈത്ത് എയർവേയ്സ് സർവിസ് നടത്തുക. ബാേങ്കാക്ക് സർവിസ് നവംബർ 29ന് പുനരാരംഭിക്കും.ആഴ്ചയിൽ നാല് വിമാനമാണ് അവിടേക്ക് ഉണ്ടാകുക. തെഹ്റാനിലേക്ക് ഡിസംബറിൽ ആഴ്ചയിൽ നാല് സർവിസ് ഏർപ്പെടുത്തും. ഷിറാസിലേക്ക് ആഴ്ച രണ്ട് വിമാനമുണ്ടാകും.അസർബൈജാനിലെ ബാകുവിലേക്ക് കുവൈത്ത് എയർവേയ്സ് വിമാന സർവിസ് നവംബർ 18 മുതൽ ആരംഭിക്കും. ഞായർ, വ്യാഴം ദിവസങ്ങളിൽ സർവിസ് ഉണ്ടാകും.ഇൗജിപ്തിലെ അലക്സാൻഡ്രിയയിലേക്കും ഇന്ത്യയിലെ പുതിയൊരു നഗരത്തിലേക്കും വിമാന സർവിസ് ആരംഭിക്കാൻ പദ്ധതിയുള്ളതായും കുവൈത്ത് എയർവേയ്സ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.