കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് രണ്ടു വിമാനങ്ങൾ കൂടി സ്വന്തമാക്കി. എ 330 നിയോ, എ 330 -800 വിമാനങ്ങളാണ് ഏറ്റുവാങ്ങിയത്. എട്ടു വിമാനങ്ങളുടെ ശ്രേണിയിലെ ആദ്യത്തേതാണ് എ 330 നിയോ. 32 ഫ്ലാറ്റ് ബെഡ് ബിസിനസ് ക്ലാസ് സീറ്റും 203 ഇക്കോണമി ക്ലാസ് സീറ്റുകളുമാണ് ഇൗ വിമാനത്തിലുള്ളത്.
കാർഗോക്ക് കൂടുതൽ സ്ഥലവുമുണ്ട്. യാത്രക്കാർക്ക് കൂടുതൽ ബാഗേജ് അനുവദിക്കാൻ ഇതുമൂലം കഴിയും. 23 ബിസിനസ് ക്ലാസ് കാബിൻ ഉൾപ്പെടെ 226 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതാണ് എ330 -800 നിയോ എയർക്രാഫ്റ്റ്.ഇൗ ഗണത്തിൽ പെടുന്ന ആദ്യ വിമാനം കുവൈത്ത് എയർവേസ് ആണ് സ്വന്തമാക്കിയത്. ഇൗ ശ്രേണിയിലെ വിമാനങ്ങൾ വാങ്ങാൻ 2018ലാണ് 'എയർ ബസ്' കമ്പനിയുമായി കുവൈത്ത് എയർവേസ് കരാറിൽ ഒപ്പിട്ടത്.
'എയർ ബസ്' കമ്പനിയുടെ തന്നെ വിവിധ മോഡലുകളിലുള്ള 13 വിമാനം ഉൾപ്പെടെ മൊത്തം 28 പുതിയ വിമാനങ്ങൾ വാങ്ങി സർവിസ് വിപുലപ്പെടുത്താനാണ് ആലോചിക്കുന്നത്.കോവിഡ് പ്രതിസന്ധിയിൽ ഇപ്പോൾ വിമാന സർവിസ് പരിമിതമാണെങ്കിലും പ്രതിസന്ധി കഴിഞ്ഞാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവിസ് നടത്താനാണ് കുവൈത്ത് എയർവേസിെൻറ തീരുമാനം. സേവനം മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി. നിലവിൽ നഷ്ടത്തിലുള്ള കമ്പനി അടുത്ത വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കോവിഡ് പ്രതിസന്ധി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.