കുവൈത്ത് സിറ്റി: വിദേശികൾക്ക് കരമാർഗം ഉംറ തീർഥാടനത്തിനുള്ള അനുമതി പുനഃസ്ഥാപിച്ചു. കുവൈത്തിൽ താമസാനുമതിയുള്ള വിദേശികൾക്ക് ഉംറ നിർവഹിക്കാനായി സൽമി അതിർത്തി വഴി സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള അനുമതിയാണ് പുനഃസ്ഥാപിച്ചത്.
ഔഖാഫ് മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ആഭ്യന്തര മന്ത്രാലയം വിദേശികൾക്ക് റോഡ് മാർഗമുള്ള ഉംറയാത്രക്ക് അനുമതി നൽകിയത്.
ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കരമാർഗമുള്ള ഉംറ യാത്രകൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഔഖാഫ് മന്ത്രാലയം നടത്തുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് മുതലാണ് കരമാർഗമുള്ള ഉംറ യാത്രകൾ നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.