കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സഫ ചാരിറ്റി ആൻഡ് ഹ്യൂമാനിറ്റേറിയൻ സൊസൈറ്റി കിർഗിസ്താനിൽ ശൈത്യകാല സീസണൽ കാമ്പയിൻ ആരംഭിച്ചു.
കിർഗിസ്താനിലെ ആയിരക്കണക്കിന് അനാഥർ, വിധവകൾ, പാവപ്പെട്ട കുടുംബങ്ങൾ എന്നിവർക്ക് സാമൂഹിക ഐക്യദാർഢ്യ പദ്ധതി വഴി സഹായം എത്തിക്കുമെന്ന് സൊസൈറ്റി ചെയർമാൻ മുഹമ്മദ് അൽ ശായ പറഞ്ഞു.
ശൈത്യകാലത്തിന് മുമ്പ് പുതപ്പുകൾ, ശീതകാല വസ്ത്രങ്ങൾ, ചൂടാക്കാനുള്ള കൽക്കരി എന്നിവ കൈമാറും. ഈ പദ്ധതി വർഷം തോറും നടപ്പാക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അടിസ്ഥാന ജീവിത സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ കിർഗിസ്താനിലെ ആയിരങ്ങൾക്ക് സഹായം ആവശ്യമാണെന്ന് അൽ ശായ ചൂണ്ടിക്കാട്ടി. ഒരു ടൺ കൽക്കരിയുടെ വില 30 ദീനാറാണ്. കിർഗിസ്താനിലെ സഹോദരങ്ങളെ പിന്തുണക്കാനും അദ്ദേഹം മനുഷ്യസ്നേഹികളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.