കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ ഗാർഡിലെ (കെ.എൻ.ജി) 13 അംഗങ്ങൾ ഉൾപ്പെടെയുള്ള 18ാമത് ബാച്ച് കാഡറ്റുകളുടെ ബിരുദദാന ചടങ്ങ് ഖത്തറിലെ അഹ്മദ് ബിൻ മുഹമ്മദ് സൈനിക കോളജിൽ നടന്നു. കെ.എൻ.ജി പ്രസിഡന്റ് ശൈഖ് സലീം അൽ അലി അസ്സബാഹ്, കെ.എൻ.ജി വൈസ് പ്രസിഡന്റ് ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അസ്സബാഹ്, കെ.എൻ.ജി സെക്രട്ടറി ലഫ്. ജനറൽ സ്റ്റാഫ് എൻജിനീയർ ഹാഷിം അൽ രിഫാഈ എന്നിവരുടെ ആശംസകൾ കെ.എൻ.ജി കമാൻഡർ മേജർ ജനറൽ ഹമദ് സലിം ബിരുദധാരികളെ അറിയിച്ചു. പുതിയ ഓഫിസർമാരോട് അവരുടെ ശാസ്ത്രീയ മികവ് വർധിപ്പിക്കാനും പ്രഫഷനൽ ലക്ഷ്യം സാക്ഷാത്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.