ഗ​സ്സ​യി​ൽ സ​ഹാ​യ​വി​ത​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ർ

ഫലസ്തീൻ കുടുംബങ്ങൾക്ക് കുവൈത്ത് ചാരിറ്റിയുടെ സഹായം

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് കു​വൈ​ത്തി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സ​ഹാ​യം. 400 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​വി​ധ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച​താ​യി കു​വൈ​ത്ത് അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി അ​റി​യി​ച്ചു. ശൈ​ത്യ​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് ഡി​സം​ബ​ർ 21ന് ​ആ​രം​ഭി​ച്ച സ​ഹാ​യ​വി​ത​ര​ണം സീ​സ​ൺ ക​ഴി​യു​ന്ന​തു​വ​രെ തു​ട​രും.

ഗ​സ്സ​യി​ലെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന ജീ​വി​താ​വ​ശ്യ​ങ്ങ​ൾ ന​ൽ​കി അ​വ​രു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കാ​ണ് ശ്ര​മ​മെ​ന്നും ചാ​രി​റ്റി പ്രോ​ജ​ക്ട് മാ​നേ​ജ​ർ അ​ബ്ദു​ല്ല അ​ൽ ഉ​ബൈ​ദ​ലി പ​റ​ഞ്ഞു. ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ, മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും മ​രു​ന്നു​ക​ളും, ശീ​ത​കാ​ല വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​ഹാ​യ​മെ​ന്ന് അ​ൽ ഉ​ബൈ​ദ​ലി വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി​ക്കാ​യി സ​ഹ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സം​ഭാ​വ​ന​ക​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ആ​റ് വ​ർ​ഷ​മാ​യി അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി ശീ​ത​കാ​ല കാ​മ്പ​യി​നു​മാ​യി രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - Kuwait Charity Aid to Palestinian Families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.