കുവൈത്ത് സിറ്റി: ശീതകാല കാമ്പയിന്റെ ഭാഗമായി ജോർഡനിലെ അഭയാർഥി ക്യാമ്പുകളിലെ 700 കുടുംബങ്ങൾക്കും 750 അനാഥർക്കും സഹായം നൽകിയതായി കുവൈത്ത് അൽ നജാത്ത് ചാരിറ്റി അറിയിച്ചു. ‘ഊഷ്മളവും സമാധാനപരവും’ എന്ന പേരിലുള്ള കാമ്പയിന്റെ ഭാഗമായാണ് സഹായവിതരണം.
അൽ ദലൈൽ, അൽ മുഫറഖ്, അൽ അസ്രാഖ് ക്യാമ്പുകളിലെ സിറിയൻ അഭയാർഥി കുടുംബങ്ങളെ സഹായിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അൽ നജാത്ത് ഡെലിഗേഷൻ ഹെഡ് ഇഹാബ് അൽ ദബ്ബൂസ് പറഞ്ഞു. ശൈത്യകാലത്ത് അഭയാർഥികൾ വലിയ ദുരിതം നേരിടുന്നതായും ചൂണ്ടിക്കാട്ടി. പുതപ്പ്, വസ്ത്രം, ഭക്ഷണം എന്നിവയാണ് നൽകിവരുന്നത്. ശൈത്യകാലത്ത് ഈ സഹായത്തിന്റെ പ്രാധാന്യം വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.