കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ശിശുദിനാഘോഷം 'ആദരം - 2021' ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമാൽ സിങ് രാത്തോർ ഉദ്ഘാടനം ചെയ്തു. പൽപക് പ്രസിഡൻറ് പ്രേംരാജ് അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തുകയും ആരോഗ്യ പ്രവർത്തകർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പ്രോഗ്രാം കൺവീനർ സുഷമ ശബരി സ്വാഗതം പറഞ്ഞ യോഗത്തിൽ ജനറൽ സെക്രട്ടറി ജിജു മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹിക വിഭാഗം സെക്രട്ടറി സുരേഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. രക്ഷാധികാരി പി.എൻ. കുമാർ, ഉപദേശക സമിതി അംഗം സുരേഷ് പുളിക്കൽ, ബാലസമിതി ജനറൽ കൺവീനർ വിമല വിനോദ് എന്നിവർ സംസാരിച്ചു. ട്രഷറർ ശ്രീഹരി നന്ദി പറഞ്ഞു. ബാലസമിതി കൂട്ടികൾ സംഘടിപ്പിച്ച ശിശുദിന റാലിക്കു ശേഷം അർജുൻ ഉദയ് നമ്പ്യാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലസമിതി കൺവീനർ ആൻ മറിയം ജിജു ശിശുദിന സന്ദേശം നൽകി. സാമൂഹിക പ്രവർത്തകരെയും പാലക്കാട്ടുകാരായ ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.
പൽപക് 'നന്മ മലയാളം' ഭാഷാ പഠന പദ്ധതിയിലെ അധ്യാപകരെയും പത്ത്, പ്ലസ്ടു ക്ലാസുകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും പൽപക് ആർട്സ് ഡേയിലെ വിധികർത്താക്കളെയും ആദരിച്ചു. സാംസ്കാരിക സമ്മേളനം, ശിശുദിന റാലി, മ്യൂസിക് ബാൻഡ്, ഗാനമേള, ചിത്ര പ്രദർശനം, മറ്റു കലാപരിപാടികൾ എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.