കുവൈത്ത് സിറ്റി: റഷ്യയിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ ഡാഗെസ്താനിലെ പള്ളികളും സിനഗോഗുകളും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു. എല്ലാത്തരം അക്രമത്തിനും ഭീകരതക്കുമെതിരെ കുവൈത്ത് ശക്തമായി നിലകൊള്ളുന്നതായും ആക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ചയാണ് റഷ്യയുടെ തെക്കേ അറ്റത്തുള്ള ഡാഗെസ്താൻ പ്രവിശ്യയിലെ രണ്ട് നഗരങ്ങളിലെ ആരാധനാലയങ്ങൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർത്തത്. സംഭവത്തിൽ കുറഞ്ഞത് 20 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ പൊലീസ് ഉദ്യോഗസ്ഥരും പുരോഹിതനും സാധാരണക്കാരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.