കുവൈത്ത് സിറ്റി: ജറുസലേമിലെ യു.എൻ.ആർ.ഡബ്ലിയു.ആർ വളപ്പിൽ ഇസ്രായേൽ അധിനിവേശ കുടിയേറ്റക്കാർ നടത്തിയ ആസൂത്രിത ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. പ്രതിരോധമില്ലാത്ത സിവിലിയന്മാർക്കും മാനുഷിക തൊഴിലാളികൾക്കുമെതിരായ ഇസ്രായേലിന്റെ നടപടി ക്രിമിനൽ സമീപനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ നിയമലംഘനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും അവഗണനയാണ്. അന്താരാഷ്ട്ര ഏജൻസികളോടു പുലർത്തുന്ന അനാദരവ് അവസാനിപ്പിക്കാൻ യു.എൻ രക്ഷാസമിതിയോടും അന്താരാഷ്ട്ര സമൂഹത്തോടും കുവൈത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.