കുവൈത്ത് സിറ്റി: ദേശീയ ദിനത്തിൽ പാകിസ്താന് കുവൈത്തിന്റെ ആശംസ. പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് എന്നിവർ ആശംസ സന്ദേശം അയച്ചു. പാകിസ്താൻ പ്രസിഡന്റിനും ജനതക്കും ആശംസകൾ അറിയിച്ച അമീർ രാജ്യം കൂടുതൽ പുരോഗതിയും വികസനവും കൈവരിക്കട്ടെ എന്നും അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും സമാനമായ ആശംസകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.