കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യക്ക് മെഡിക്കൽ സഹായങ്ങൾ നൽകുന്നത് തുടരുന്നു. ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ സ്വീകരിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനം വെള്ളിയാഴ്ച കുവൈത്തിലെത്തി. കഴിഞ്ഞ ദിവസം നാവിക സേനയുടെ െഎ.എൻ.എസ് ഷാർദുൽ കപ്പൽ എത്തി ലിക്വിസ് മെഡിക്കൽ ഒാക്സിജനും ഒാക്സിജൻ സിലിണ്ടറുകളും കൊണ്ടുപോയി.
കഴിഞ്ഞ ദിവസങ്ങളിൽ െഎ.എൻ.എസ് കൊൽക്കത്ത, െഎ.എൻ.എസ് കൊച്ചി എന്നീ കപ്പലുകളും കുവൈത്തിൽനിന്ന് മെഡിക്കൽ സഹായ വസ്തുക്കളുമായി പോയിരുന്നു.
215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജനും 1000 ഒാക്സിജൻ സിലിണ്ടറുകളും ഇന്ത്യയിലേക്ക് അയക്കുമെന്നാണ് കുവൈത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. ഒാക്സിജൻ കോൺസെൻട്രേറ്റർ, വെൻറിലേറ്ററുകൾ, വിവിധ വലുപ്പത്തിലുള്ള ഒാക്സിജൻ സിലിണ്ടറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് കുവൈത്ത് അയക്കുന്നത്. സമാനതകളില്ലാത്ത ദുരിതാവസ്ഥയിലൂടെയാണ് ഇന്ത്യ കോവിഡ് കാരണം കടന്നുപോകുന്നത്.
ആശുപത്രികളിൽ ഒാക്സിജനും വെൻറിലേറ്ററുകളും ബെഡുകളും കുറവായി ജനങ്ങൾ നെേട്ടാട്ടമോടുകയാണ്. ഒാക്സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്.ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.