കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 775 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,23,092 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 725 പേർ ഉൾപ്പെടെ 1,14,116 പേർ രോഗമുക്തി നേടി. ഏഴു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 756 ആയി. ബാക്കി 8220 പേരാണ് ചികിത്സയിലുള്ളത്. 116 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 7874 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ഞായറാഴ്ച രണ്ടു മരണവും തിങ്കളാഴ്ച മൂന്നും മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നേരിയ ആശ്വാസം പകർന്ന ഇൗ കണക്കിനുശേഷം ചൊവ്വാഴ്ച വീണ്ടും മരണസംഖ്യ ഏഴിലേക്ക് ഉയർന്നു. അതേസമയം, തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസമാണ്. 140ന് മുകളിൽ പേർ െഎ.സി.യുവിലുണ്ടായിരുന്നത് കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.