കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ കുറയുന്നു. 582 പേർക്കുകൂടിയാണ് ശനിയാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചത്. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2536 ആയി. 1629 പേർ രോഗമുക്തി നേടി.
22,499 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. 2.6 ശതമാനമാണ് രോഗസ്ഥിരീകരണം. 20 ശതമാനത്തിനടുത്തുവരെ എത്തിയ രോഗസ്ഥിരീകരണം ഗണ്യമായി കുറഞ്ഞത് ആശ്വാസമാണ്. 11,298 ആണ് ആക്ടിവ് കോവിഡ് കേസുകൾ. 198 പേർ കോവിഡ് വാർഡുകളിലും 62 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു.
സൗദി (13275), ബഹ്റൈൻ (27,336), ഖത്തർ (3950), യു.എ.ഇ (45,640), ഒമാൻ (12,580) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ.
രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.