കുവൈത്ത് സിറ്റി: ദേശീയ- വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്തിലെയും ജി.സി.സി രാജ്യങ്ങളിലെയും കലാകാരന്മാരെ പങ്കെടുപ്പിച്ച് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് ശിൽപശാല സംഘടിപ്പിച്ചു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ പ്രശസ്ത കലാകാരന്മാർ മൂന്നു ദിവസത്തെ ശിൽപശാലയിൽ പങ്കെടുത്തു.
കുവൈത്തിന്റെ ആഘോഷങ്ങളിൽ ഞങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതിനാണ് ശിൽപശാല സംഘടിപ്പിച്ചതെന്ന് സംഘാടക സാറാ ഖലഫ് പറഞ്ഞു. കുവൈത്ത് ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ശിൽപശാലയിൽ പങ്കെടുക്കുന്നതിൽ യു.എ.ഇക്കാരനായ നാസർ നസ്റല്ല സന്തോഷം പ്രകടിപ്പിച്ചു. തന്റെ കൃതികളിൽ പരമ്പരാഗത കപ്പലുകളും കുവൈത്ത് വനിതയും ദേശീയ പതാകയും ചിത്രീകരിച്ചതായും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.