കുവൈത്ത് സിറ്റി: സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ 55ാം വാർഷികം വെള്ളിയാഴ്ച വെർച്വൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ചു. വികാരി ജോൺ മാത്യു അധ്യക്ഷത വഹിച്ചു. മുൻ വികാരി ഷാജി അലക്സാണ്ടറിെൻറ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഇടവക വൈസ് പ്രസിഡൻറ് എ.ജി. ചെറിയാൻ സ്വാഗതം ആശംസിച്ചു. പ്രതിനിധി സഭ അംഗം ജോർജ് വർഗീസ് ഇടവക ചരിത്രം അവതരിപ്പിച്ചു. മുഖ്യാതിഥി എബ്രഹാം ജോർജ് (സഭ സെക്രട്ടറി) സന്ദേശം നൽകി. കെ.ഇ.സി.എഫ് പ്രസിഡൻറ് മാത്യു എം മാത്യു, സ്ഥാപക അംഗം എം. ജേക്കബ്, എൻ.ഇ.സി.കെ സെക്രട്ടറി റോയ് കെ. യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.
ബിഷപ് ഡോ. എം.കെ. കോശി സമാപന പ്രാർഥനയും ആശീർവാദവും നിർവഹിച്ചു. ഇടവക സെക്രട്ടറി ബോണി കെ. അബ്രഹാം നന്ദി പറഞ്ഞു. മുൻ വികാരിമാർ, സുവിശേഷകർ, സേവിനിമാർ, മുൻ ഇടവക അംഗങ്ങൾ, മറ്റ് ഇടവകകളിൽനിന്നുള്ള അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് എൻ.ഇ.സി.കെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ നടന്ന ഇടവക ദിന സ്തോത്ര ആരാധനക്ക് വികാരി ജോൺ മാത്യു നേതൃത്വം നൽകി. സിജുമോൻ അബ്രഹാമിെൻറ നേതൃത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. റിനിൽ ടി. മാത്യു, ജയ്മോൾ റോയ്, എബ്രഹാം മാത്യു, മാത്യു ജോർജ് എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. ഇടവക ട്രസ്റ്റി ബിജു സാമുവേൽ, റജു ഡാനിയേൽ ജോൺ (അക്കൗണ്ടൻറ്) എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.