കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശി സമൂഹങ്ങൾക്ക് ക്വാട്ട നിശ്ചയിക്കുേമ്പാൾ ഗാർഹികത്തൊഴിലാളികളുടെ എണ്ണം കണക്കിലെടുക്കില്ല. നയതന്ത്രജ്ഞരെയും സർക്കാർ കരാറിലുള്ള തൊഴിലാളികളെയും കുവൈത്തികളുടെ ബന്ധുക്കളെയും ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരെയും കണക്കിലെടുക്കാതെയുള്ള ബാക്കി ജനസംഖ്യ അടിസ്ഥാനമാക്കിയാവും ക്വാട്ട നിശ്ചയിക്കുക.
ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്തിൽ ക്വാട്ടയുടെ ഭാഗമായി ഇന്ത്യക്കാരും ഫിലിപ്പീനികളും ശ്രീലങ്കക്കാരുമായ ഗാർഹികത്തൊഴിലാളികളെ തിരിച്ചയച്ചാൽ വൻ പ്രതിസന്ധി നേരിടും. ക്വാട്ടയുമായി ബന്ധപ്പെട്ട കരടുനിയമം അധികൃതർ വിശദമായി പഠിച്ചുവരികയാണ്. ഒാരോ വിദേശി സമൂഹത്തിനും പരമാവധി ക്വാട്ട നിശ്ചയിക്കണമെന്നാണ് കരടുനിയമത്തിൽ പറയുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിലും ഫിലിപ്പൈൻസ് ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യക്കാർ പത്തു ശതമാനത്തിലും കൂടാൻ പാടില്ല എന്നാണ് നിർദേശം. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യക്കാർക്ക് മൂന്ന് ശതമാനമാണ് കരട് ബില്ലിലെ ക്വാട്ട. 43 ലക്ഷമാണ് കുവൈത്ത് ജനസംഖ്യ. 10.29 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്.
ഏഴര ലക്ഷം ഗാർഹികത്തൊഴിലാളികളാണ് കുവൈത്തിലുള്ളത്. നിർദേശം നിയമമായാൽ ലക്ഷക്കണക്കിന് വിദേശികൾ തിരിച്ചുപോവേണ്ടി വരും. കരടുനിയമം കുവൈത്ത് ഭരണഘടനക്ക് എതിരല്ലെന്ന് പാർലമെൻറിെൻറ ലീഗൽ ആൻഡ് കോൺസ്റ്റിറ്റ്യൂഷനൽ സമിതി വിലയിരുത്തിയിരുന്നു.
വിദേശികളുടെ എണ്ണം കുറക്കുന്ന കാര്യം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം, മുകളിൽ പറഞ്ഞ നിരക്കിൽ ക്വാട്ട നിശ്ചയിച്ചാൽ പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇതുകൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.