കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഗ്രീസ് വിദേശകാര്യ മന്ത്രി ജിയോർഗോസ് ഗെരാപെട്രിറ്റിസുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇസ്രായേൽ അധിനിവേശ ആക്രമണത്തെത്തുടർന്ന് ഗസ്സയിലെ ഫലസ്തീനികൾ നേരിടുന്ന മാനുഷിക പ്രതിസന്ധി പ്രത്യേകം ചർച്ചചെയ്തു. മേഖലയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങളെ അണിനിരത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചൂണ്ടികാട്ടി. കുവൈത്തും ഗ്രീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ വിപുലീകരിക്കുന്നതിനുള്ള വഴികളും ഇരുവരും വിലയിരുത്തി. ഗ്രീസ് വിദേശകാര്യ മന്ത്രിക്കും കൂടെയുള്ള പ്രതിനിധി സംഘത്തിനും അബ്ദുല്ല അൽ യഹ്യ ഉച്ചഭക്ഷണ വിരുന്നും നൽകി. വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.