കുവൈത്ത് സിറ്റി: ഐ.എസിൽ ചേർന്ന് കുവൈത്തിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ ഫിലിപ്പിനോ യുവതിക്ക് 10 വർഷം കഠിന തടവ്. കുവൈത്ത് അപ്പീൽ കോടതിയാണ് കീഴ്കോടതി വിധി ശരിവെച്ച് വിധി പ്രസ്താവിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞ ഉടൻ യുവതിയെ സ്വദേശത്തേക്ക് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. കുവൈത്തില്‍ വീട്ടുജോലി ചെയ്യുന്ന ലിവാനി അസ്വിലോ എന്ന ഫിലിപ്പീൻസ് യുവതിയെ 2016 ആഗസ്റ്റിലാണ് സുരക്ഷാ വിഭാഗം കസ്റ്റഡിയിൽ എടുത്തത്. ലിബിയയിലെ ഐ.എസ് കേന്ദ്രത്തിലേക്ക് കുവൈത്തിൽനിന്നും പോയ ഇ-മെയിൽ സന്ദേശത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.
ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച യുവതി താൻ ചാവേർ ആക്രമണത്തിന് സ്ഫോടക വസ്തുക്കൾ കാത്തിരിക്കുകയായിരുന്നു എന്ന് സമ്മതിച്ചിരുന്നു.
നേരത്തേ സൗദിയിൽ ജോലി ചെയ്തിരുന്ന യുവതി അവിടെ ഐ.എസ്. അനുഭാവിയായ സോമാലിയൻ പൗരനെ വിവാഹം ചെയ്തിരുന്നു. ചാവേർ ആക്രമണം നടത്തിയാൽ സ്വർഗം ലഭിക്കുമെന്ന ഭർത്താവിെൻറ വാഗ്ദാനമാണ് പ്രചോദനമായതെന്ന് യുവതി സമ്മതിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു . കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് നാസർ അൽ ഹൈദിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി ബെഞ്ചാണ് കീഴ്കോടതി വിധി ശരിവെച്ച് കൊണ്ട് യുവതിക്ക് 10 വർഷം കഠിന തടവും നാടുകടത്തലും വിധിച്ചത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.