കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങളിൽ കോവിഡ് മരണ നിരക്ക് കുറവ് കുവൈത്തിൽ. രോഗബാധിതരാകുന്നതിൽ 0.5 ശതമാനം മാത്രമാണ് മരിക്കുന്നത്.രാജ്യത്തിെൻറ ചികിത്സ സംവിധാനങ്ങളുടെ മേന്മയായി ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ലോകത്തിലെ തന്നെ കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിലും കുവൈത്തിന് ഇടമുണ്ട്.
സ്വദേശി, വിദേശി വ്യത്യാസമില്ലാതെ സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സയും നൽകാവുന്നതിൽ ഏറ്റവും മികച്ച പരിചരണവുമാണ് രോഗികൾക്ക് ലഭ്യമാക്കുന്നതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നു.
അതേസമയം, കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്ത് പുതിയ കോവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും മരണനിരക്കും വർധിച്ചുവരുന്നുണ്ട്.
രാജ്യനിവാസികൾ ജാഗ്രത ശക്തമാക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.കുടുംബങ്ങളിൽനിന്ന് രോഗം പകരുന്നതിനെതിരെയും മുൻകരുതൽ വേണമെന്ന് അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.