കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും കുവൈത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് അഞ്ചാം റൗണ്ട് ഫോറിൻ ഓഫിസ് കൂടിയാലോചനകൾ ന്യൂഡൽഹിയിൽ നടന്നു.
ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഇരുപക്ഷവും സമഗ്രമായി അവലോകനം ചെയ്തതായി കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് ഏഷ്യ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി (എ.എഫ്.എം) അംബാസഡർ സമീഹ് എസ്സ ജോഹർ ഹയാത്ത്, കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു.
വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി (ഗൾഫ്) വിപുൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു. ഇന്ത്യയിലെ കുവൈത്ത് അംബാസഡർ ജസീം ഇബ്രാഹീം അൽ നജീം, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവരും മറ്റ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.