ഷെൻെഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് കുവൈത്തും

കുവൈത്ത് സിറ്റി:  ഷെൻെഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും ഖത്തറിനെയും ഉൾപ്പെടുത്തി യൂറോപ്യൻ കമീഷൻ. കമീഷൻ വൈസ് പ്രസിഡൻറ് മാർഗരിറ്റിസ് ഷിനാസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയായാൽ കുവൈത്ത്, ഖത്തർ പൗരന്മാർക്ക് വിസയില്ലാതെ ഷെൻെഗൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.

വിസ ഇളവ് സംബന്ധിച്ച നടപടിക്രമങ്ങളുടെ തുടക്കം മാത്രമാണെന്നും വിസയില്ലാതെ യാത്ര സാധ്യമാകാൻ ഒരുവർഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും കുവൈത്ത് വിദേശകാര്യവൃത്തങ്ങൾ വ്യക്തമാക്കി. യൂറോപ്യൻ യൂനിയൻ, യൂറോപ്യൻ പാർലമെൻറ്, യൂറോപ്യൻ കമീഷൻ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽനിന്നുള്ള അംഗീകാരങ്ങൾ ലഭിക്കേണ്ടതുണ്ട്. യൂറോപ്യൻ യൂനിയനിലെ ആഭ്യന്തര നടപടിക്രമങ്ങൾക്കുശേഷം 2023 ആദ്യ പാദത്തിലോ പകുതിയിലോ ആയിരിക്കും ഇത് യാഥാർഥ്യമാകുക. യൂറോപ്യൻ കമീഷൻ പ്രഖ്യാപനത്തെ യൂറോപ്യൻ യൂനിയനിലെ കുവൈത്ത് മിഷൻ സ്വാഗതംചെയ്തു. തീരുമാനം പ്രാബല്യത്തിൽവരുന്നതിന് സമയം ആവശ്യമാണെന്നും അതുവരെ ഷെൻെഗൻ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്ന പൗരന്മാർ ആവശ്യമായ വിസ നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഷെൻെഗൻ വിസ

യൂറോപ്പിലെ 26 രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെൻെഗൻ പ്രദേശം. ഇവ തമ്മിൽ അതിർത്തി നിയന്ത്രണങ്ങളില്ല. ഈ 26 രാജ്യങ്ങളിലും യാത്ര ചെയ്യാൻ ഷെൻെഗൻ വിസ എന്ന ഒറ്റ വിസ മാത്രമേ ആവശ്യമുള്ളൂ.

Tags:    
News Summary - Kuwait and Qatar do not require Schengen visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.