കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റ്​ അ​വാ​ർ​ഡ് ട്ര​സ്​​റ്റി​െൻറ ഈ ​വ​ര്‍ഷ​ത്തെ വി. ​സാം​ബ​ശി​വ​ൻ സ്മാ​ര​ക പു​ര​സ്​​കാ​രം ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​ക്ക്​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്​​റ്റ​ർ കൈ​മാ​റു​ന്നു

കുവൈത്ത്​ കല ട്രസ്​റ്റ്​ സാംബശിവൻ പുസ്​കാരം വിതരണം ചെയ്തു

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്തി​െൻറ കേ​ര​ള​ത്തി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റി​െൻറ ഈ ​വ​ര്‍ഷ​ത്തെ വി. ​സാം​ബ​ശി​വ​ൻ സ്മാ​ര​ക പു​ര​സ്​​കാ​രം ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​ക്ക്​ കൈ​മാ​റി. പാ​ള​യം അ​യ്യ​ങ്കാ​ളി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്​​റ്റ​ർ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ പു​ര​സ്​​കാ​രം വി​ത​ര​ണം ചെ​യ്​​തു. വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെൻറ്​ വി​ത​ര​ണം നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ വി. ​ശ്രീ​രാ​മ​കൃ​ഷ്‌​ണ​ൻ നി​ര്‍വ​ഹി​ച്ചു. സി.​പി.​എം തി​രു​വ​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ൻ പ​ന​ങ്ങാ​ട് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. സ്വാ​ഗ​ത​സം​ഘം ക​ണ്‍‌​വീ​ന​ര്‍ മൈ​ക്കി​ള്‍ ജോ​ണ്‍സ​ണ്‍ ആ​ദ​ര​പ​ത്രം വാ​യി​ച്ചു.

കേ​ര​ള തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി. ​ജ​യ​ൻ ബാ​ബു, സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. ശ്രീ​ക​ല, പ്ര​ഫ. മു​ര​ളി, സ​ജീ​വ് തൈ​ക്കാ​ട്, ക​ല കു​വൈ​ത്ത്​ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം മാ​ത്യു ജോ​സ​ഫ്, വി. ​സു​ദ​ർ​ശ​ൻ, ജെ. ​ആ​ൽ​ബ​ർ​ട്ട്, മൈ​ക്കി​ൾ ജോ​ൺ​സ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​രു​ക​ൻ കാ​ട്ടാ​ക്ക​ട മ​റു​പ​ടി പ​റ​ഞ്ഞു. പ്ര​സ​ന്ന​കു​മാ​ർ സ്വാ​ഗ​ത​വും പ്രി​ൻ​സ്​​റ്റ​ൻ ഡി​ക്രൂ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ല​സം​ഘം പ്ര​വ​ർ​ത്ത​ക​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ 'മ​നു​ഷ്യ​നാ​ക​ണം' എ​ന്ന് തു​ട​ങ്ങു​ന്ന ക​വി​ത ആ​ല​പി​ച്ചു. മ​റ്റു ജി​ല്ല​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെൻറ്​ വി​ത​ര​ണം പി​ന്നീ​ട് ന​ട​ക്കും. 14 ജി​ല്ല​ക​ളി​ലാ​യി 35 കു​ട്ടി​ക​ളെ​യാ​ണ്‌ ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെൻറി​നാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

Tags:    
News Summary - Kuwait Kala Trust presented the V. Sambasivan Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.