കുവൈത്ത് കല ട്രസ്റ്റ് സാംബശിവൻ പുസ്കാരം വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്തിെൻറ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കുവൈത്ത് കല ട്രസ്റ്റിെൻറ ഈ വര്‍ഷത്തെ വി. സാംബശിവൻ സ്മാരക പുരസ്കാരം കവി മുരുകൻ കാട്ടാക്കടക്ക് കൈമാറി. പാളയം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം വിതരണം ചെയ്തു. വിദ്യാഭ്യാസ എൻഡോവ്മെൻറ് വിതരണം നോർക്ക വൈസ് ചെയർമാൻ വി. ശ്രീരാമകൃഷ്ണൻ നിര്‍വഹിച്ചു. സി.പി.എം തിരുവന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ അധ്യക്ഷത വഹിച്ചു. കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ മൈക്കിള്‍ ജോണ്സണ് ആദരപത്രം വായിച്ചു.
കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. ജയൻ ബാബു, സാക്ഷരത മിഷൻ ഡയറക്ടർ പ്രഫ. ശ്രീകല, പ്രഫ. മുരളി, സജീവ് തൈക്കാട്, കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം മാത്യു ജോസഫ്, വി. സുദർശൻ, ജെ. ആൽബർട്ട്, മൈക്കിൾ ജോൺസൺ എന്നിവർ സംസാരിച്ചു. മുരുകൻ കാട്ടാക്കട മറുപടി പറഞ്ഞു. പ്രസന്നകുമാർ സ്വാഗതവും പ്രിൻസ്റ്റൻ ഡിക്രൂസ് നന്ദിയും പറഞ്ഞു. ബാലസംഘം പ്രവർത്തകർ മുരുകൻ കാട്ടാക്കടയുടെ 'മനുഷ്യനാകണം' എന്ന് തുടങ്ങുന്ന കവിത ആലപിച്ചു. മറ്റു ജില്ലകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെൻറ് വിതരണം പിന്നീട് നടക്കും. 14 ജില്ലകളിലായി 35 കുട്ടികളെയാണ് ഈ വർഷത്തെ വിദ്യാഭ്യാസ എൻഡോവ്മെൻറിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.