കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ഈദ് ഗാഹുകൾ (പെരുന്നാൾ നമസ്കാരം) സംഘടിപ്പിക്കും.
രാവിലെ 5.43ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഈദ് ഗാഹിലേക്ക് വരുന്നവർ വീട്ടിൽ നിന്നും അംഗശുദ്ധി ചെയ്ത് വരണമെന്നും സംഘാടകൾ അറിയിച്ചു.
- അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂൾ പിൻവശം (സി.പി. അബ്ദുൽ അസീസ്)
- സാൽമിയ മസിജിദ് അൽ നിംഷ് ഗ്രൗണ്ട് (പി.എൻ. അബ്ദുറഹിമാൻ അബ്ദുലത്തീഫ്)
- ഫർവാനിയ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ട് (സമീർ അലി എകരൂൽ)
- മംഗഫ് മലയാളം ഖുത്തുബ മസ്ജിദ് സമീപം (സിദ്ദീഖ് ഫാറൂഖി)
- ഫഹാഹീൽ ദബ്ബൂസ് പാർക്ക് (മുഹമ്മദ് അഷ്റഫ് ഏകരൂൽ)
- ഖൈത്താൻ സ്ട്രീറ്റ് പെഡൽ ടറഫിൽ (അബ്ദുൽ മജീദ് മദനി)
- ഹവല്ലി പാർക്കിന് എതിർവശത്തുള്ള ഗ്രൗണ്ട് (അബ്ദുറഹ്മാൻ തങ്ങൾ)
- റിഗ്ഗയ് മലയാള ഖുത്തുബ പള്ളിക്ക് സമീപ ഗ്രൗണ്ട് (ഷഫീഖ് മോങ്ങം)
- മഹബൂല മലയാള ഖുത്തുബ പള്ളിക്ക് സമീപ ഗ്രൗണ്ട് (മുസ്തഫ സഖാഫി)
- ജഹറ ബൈറൂത്തി ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട് (അബ്ദുസ്സലാം സ്വലാഹി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.