കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ 2024 -25 വർഷത്തേക്കുള്ള മെംബർഷിപ് കാമ്പയിൻ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് കാമ്പയിൻ. പ്രഖ്യാപന സമ്മേളനം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റാറന്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതം പറഞ്ഞു. മെംബർഷിപ് കാമ്പയിൻ ഫ്ലയർ ബ്രോഷർ, മൈൽസ്റ്റോൺ, പ്രിവിലേജ് കാർഡ് എന്നിവയുടെ പ്രകാശനം ബി.ഇ.സി, ജോയ് ആലുക്കാസ് ജ്വല്ലറി, സിറ്റി ക്ലിനിക്, മെഡക്സ് മെഡിക്കൽ കെയർ, സാൽമിയ ക്ലിനിക് പ്രതിനിധികൾ ചേർന്നു നിർവഹിച്ചു. രാംദാസ് നായർ (ബി.ഇ.സി), വിനോദ് കുമാർ (ജോയ് ആലുക്കാസ്), മുഹമ്മദ് അലി (മെഡക്സ്), അബ്ദുൽ സത്താർ, സതീഷ് (സിറ്റി ക്ലിനിക്), പ്രസന്ന (സാൽമിയ ക്ലിനിക്), അബ്ദുൽ റഷീദ് (അൽഫ ഒൺ), അയ്യൂബ് (ഗോ ഫസ്റ്റ്), അബ്ദുൽ നാസ്സർ (ആസ്റ്റർ), ഷെയ്ഖ് ഹസ്സൻ ബാദുഷ, ഹംസ, മുനാസ് ലത്തീഫ് (എച്ച്.ഒ.ടി), നജീബ് സി.കെ. (മാധ്യമം) എന്നിവർ സംസാരിച്ചു.
കെ.കെ.എം.എ അംഗങ്ങൾക്കായി വിവിധ സ്ഥാപനങ്ങൾ നൽകുന്ന ആനുകൂല്യങ്ങളുടെ പ്രഖ്യാപനം വേദിയിൽ നടന്നു. പ്രിവിലേജ് ആനുകൂല്യങ്ങളെ സംബന്ധിച്ച് വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം വിശദീകരിച്ചു.
കെ.കെ.എം.എ വർക്കിങ് പ്രസിഡന്റ് കെ. ബഷീർ കാമ്പയിൻ ചർച്ചകൾക്ക് നേതൃത്വം നൽകി. ഖാലിദ് ബി.കെ., നയീം കാതിരി എന്നവർക്കുള്ള ഉപഹാരം വർക്കിങ് പ്രസിഡന്റുമാരായ ബി.എം. ഇക്ബാൽ, എൻജിനീയർ നവാസ് എന്നിവർ നൽകി.
കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡിന് അർഹരായ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. കേന്ദ്ര എജുക്കേഷൻ വകുപ്പ് വൈസ് പ്രസിഡന്റ് നിസ്സാം നാലകത്ത് പരിപാടി നിയന്ത്രിച്ചു. ബി.എം. ഇക്ബാൽ, എച്ച്.എ. ഗഫൂർ, കെ. ബഷീർ, ഒ.എം. ഷാഫി എന്നിവർ നേതൃത്വം നൽകി.
പ്രവാസി മിത്ര കേന്ദ്ര വൈസ് പ്രസിഡന്റ് മജീദ് റവാബി ഒരുക്കിയ പി.വി.എം കോൽക്കളി സംഘം തിക്കോടി കലാകാരന്മാർ അവതരിപ്പിച്ച കോൽക്കളി, റൗഫ് തളിപ്പറമ്പ്, ശയൂഫ് കൊയിലാണ്ടി അൻവർ തൃശ്ശൂർ എന്നിവരുടെ പാട്ടുകൾ ചടങ്ങിന് മാറ്റുകൂട്ടി. ഷംസീർ നാസ്സർ പരിപാടി നിയന്ത്രിച്ചു. കേന്ദ്ര വർക്കിങ് പ്രസിഡന്റ് എച്ച്.എ. ഗഫൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.