കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് കൂപ്പൺ പ്രകാശനം ആർ.ബി. പ്രമോദ്, സലീം കൊമ്മേരിക്ക് കൂപ്പൺ നൽകി നിർവഹിക്കുന്നു

കുവൈത്ത് കോഴിക്കോട് ഫെസ്റ്റ്- 2023 കൂപ്പൺ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം 'കോഴിക്കോട് ഫെസ്റ്റ് 2023'മാർച്ച് മൂന്നിന് നടക്കും. വൈകീട്ട് നാലുമുതൽ 10 വരെ അബ്ബാസിയ സെൻട്രൽ സ്കൂളിലാണ് പരിപാടി. ഇതോടനുബന്ധിച്ച് അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള 'കാരുണ്യം'പദ്ധതിയുടെ ധനശേഖരണാർഥം കൂപ്പൺ പ്രകാശനം ചെയ്തു.

റിഗ്ഗയ് പാർക്കിൽ നടന്ന വാർഷിക പിക്നിക്കിൽ രക്ഷാധികാരി ആർ.ബി. പ്രമോദ്, സലീം കൊമ്മേരിക്ക് കൂപ്പൺ നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് ജനറൽ കൺവീനർ കെ. ഷൈജിത്ത് സ്വാഗതവും ട്രഷറർ കെ. വിനീഷ് നന്ദിയും പറഞ്ഞു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ഫൈസൽ, മഹിളാവേദി ഭാരവാഹികളായ അനീച ഷൈജിത്, സിസിത ഗിരീഷ്, അഞ്ജന രജീഷ് എന്നിവർ സന്നിഹിതരായിരുന്നു.

പരിപാടി വിജയത്തിനായി ജനറൽ കൺവീനറുടെ നേതൃത്വത്തിൽ പ്രബീഷ്, സ്മിത രവീന്ദ്രൻ, സി. ശ്രീനിഷ്, ഇന്ദിര രാധാകൃഷ്ണൻ, സി. ഹനീഫ്, പി.വി. നജീബ്, അനിൽകുമാർ മൂടാടി, ജാവെദ് ബിൻ ഹമീദ്, ഹമീദ് കേളോത്ത്, പ്രശാന്ത് കൊയിലാണ്ടി, നിഖിൽ പവൂർ, ഷാഫി കൊല്ലം, ആരിഫ് എന്നിവർ കൺവീനർമാരായി കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.


Tags:    
News Summary - Kuwait Kozhikode Fest- 2023 Coupon Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.