കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ വൈദ്യപരിശോധനക്ക് പുതിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു. മൂന്നു കേന്ദ്രങ്ങളിലെ പ്രവർത്തന സമയം നീട്ടി. അലി സബാഹ് അൽ സാലം, ജഹ്റ, ഷുവൈഖ് എന്നീ കേന്ദ്രങ്ങളിലെ സമയമാണ് നീട്ടിയത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെയും ഉച്ചക്കുശേഷം രണ്ടു മുതൽ ആറു വരെയുമാണ് പുതുക്കിയ സമയം.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്സര് കൂടെ ഉണ്ടെങ്കില്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കാം. ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാന്‍ വേണ്ടിയാണ് നിലവിലെ സമയത്തില്‍ മാറ്റം വരുത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.