അ​സ​ർ​ബൈ​ജാ​ൻ-​അ​ർ​മേ​നി​യ അ​തി​ർ​ത്തി ക​രാ​ർ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: അ​സ​ർ​ബൈ​ജാ​നും അ​ർ​മേ​നി​യ​യും ത​മ്മി​ൽ ക​ര അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് രൂ​പ​പ്പെ​ടു​ത്തി​യ ക​രാ​റി​നെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത​യും സു​ര​ക്ഷ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സം​ഘ​ർ​ഷ​ങ്ങ​ൾ ന​യ​ത​ന്ത്ര​പ​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ർ​മേ​നി​യ​യും അ​സ​ർ​ബൈ​ജാ​നും ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളെ​യും കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ങ്ങ​ളു​ടെ വി​വേ​ക​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ഇ​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Kuwait Ministry of Foreign Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.