കുവൈത്ത് സിറ്റി: ദേശീയ ആഘോഷങ്ങൾക്കിടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആരോഗ്യ മന്ത്രാലയം 136 പേർക്ക് പ്രത്യേക ചികിത്സ നൽകി. ഇതിൽ 17 പേരെ ആശുപത്രികളിൽ എത്തിച്ചു. 119 രോഗികൾക്ക് ക്ലിനിക്കുകളിൽ ചികിത്സ നൽകി. ആഘോഷവേളയിൽ എമർജൻസി മെഡിക്കൽ, ആംബുലൻസ് സെന്ററുകളുടെയും ക്ലിനിക്കുകളുടെയും ഗുണഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധന വാഹനാപകടങ്ങളുടെ കുറവ് നികത്തിയതായി എമർജൻസി മെഡിക്കൽ സർവിസസ് ഡിപ്പാർട്മെന്റ് (ഇ.എം.എസ്) ഡയറക്ടർ ഡോ.അഹമ്മദ് അൽ ഷാത്തി പറഞ്ഞു.
2023ൽ ഇതേ കാലയളവിൽ 12 വാഹനാപകടങ്ങൾ ഉണ്ടായതിൽ നിന്ന് ഈ വർഷം മൂന്ന് അപകടങ്ങൾ മാത്രമായി കുറഞ്ഞുവെന്ന് ഡോ. അൽ ഷാത്തി ചൂണ്ടിക്കാട്ടി.
ദേശീയ ദിനാഘോഷത്തിൽ ആരോഗ്യ മന്ത്രാലയം ആറ് ഗവർണറേറ്റുകളിലും മറ്റു ഭാഗങ്ങളിലും സംയോജിത ഫീൽഡ് ക്ലിനിക്കുകൾ ഒരുക്കി. എമർജൻസി റൂം, ആംബുലൻസ്, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയവയായിരുന്നു ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.