വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്ക് ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സോ​ഷ്യ​ല്‍ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ന്നു. മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​മാ​ണ് ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി.

സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​ണ്ട​ർ​ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സാ​രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ല്‍ ജ​രി​ദ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ക​മ്മി​റ്റി റി​പ്പോ​ര്‍ട്ട് സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ന് സ​മ​ർ​പ്പി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.