കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി കൗൺസിലിന്റെ സെഷൻ ചൊവ്വാഴ്ച നടക്കുമെന്ന് സ്പീക്കർ അഹമദ് അൽ സദൂൻ അറിയിച്ചു. അമീർ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചതിന് പിറകെയാണ് സ്പീക്കറുടെ പ്രഖ്യാപനം. ഇതോടെ പുതിയ സർക്കാറിന്റെ രൂപവത്കരണം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
അതിനിടെ പുതിയ പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലിം അസ്സബാഹിനെ എം.പിമാരും വിവിധ മേഖലകളിലുള്ളവരും അഭിനന്ദിച്ചു. ‘ശൈഖ് മുഹമ്മദ് അസ്സബാഹിനെ അഭിനന്ദിക്കുന്നു. ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അദ്ദേഹത്തെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നെന്നും മുൻ സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. ശൈഖ് മുഹമ്മദ് അസ്സബാഹിനെ അഭിനന്ദിക്കുന്നതായി ജിനൻ ബുഷെഹ്രി എം.പി പറഞ്ഞു.
അമീറിന്റെ ആത്മവിശ്വാസത്തിന് ഞങ്ങൾ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. ജനങ്ങൾ ശൈഖ് മുഹമ്മദ് അസ്സബാഹിനെ പിന്തുണക്കുകയും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയും ചെയ്തുവെന്ന് ഓർമിപ്പിക്കുന്നതായും മുഹന്നദ് അൽ സയർ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.