കുവൈത്ത് ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം

കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം അവസാനിച്ചു

കുവൈത്ത് സിറ്റി: പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് അംഗീകാരം നൽകിയും പാർലമെന്റ് ഉപനിയമം ഭേദഗതി ചെയ്യുന്നതിനും മറ്റു സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയും ദേശീയ അസംബ്ലിയുടെ പതിവ് സമ്മേളനം അവസാനിച്ചു. നവംബർ പകുതിയോടെ അടുത്ത റെഗുലർ സെഷൻ ചേരും.

2020/2021 സാമ്പത്തിക വർഷത്തെ അഞ്ച് സ്വതന്ത്ര സ്ഥാപനങ്ങളുടെ അന്തിമ അക്കൗണ്ടുകളെക്കുറിച്ചുള്ള ബജറ്റ് ആൻഡ് ഫൈനൽ അക്കൗണ്ട്സ് കമ്മിറ്റിയുടെ നാലാമത്തെ റിപ്പോർട്ട് അസംബ്ലി അംഗീകരിച്ചു. കുവൈത്ത് തുറമുഖ അതോറിറ്റി (കെ.പി.എ), പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (പി.എ.ഐ), കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ), ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റ്, അറബ് സാമ്പത്തിക വികസനത്തിനുള്ള കുവൈത്ത് ഫണ്ട് (കെ.എഫ്.എ.ഇ.ഡി) എന്നിവക്കാണ് അംഗീകാരം.

സിവിൽ സർവിസ് ജീവനക്കാരുടെ ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പണം നൽകുമെന്ന് കുവൈത്ത് ധനമന്ത്രി അബ്ദുൽ വഹാബ് അൽ റുഷൈദ് അറിയിച്ചു. മുൻനിര ജീവനക്കാർ പ്രത്യേക പാരിതോഷികവും പുതിയ റെസിഡൻഷ്യൽ ഏരിയകൾക്ക് വിഹിതവും ബജറ്റിൽ ചേർത്തതായും അദ്ദേഹം വ്യക്തമാക്കി.

സർക്കാറിന്റെ പുതിയ പ്രവർത്തന പരിപാടി പ്രതിഫലിപ്പിക്കുന്നതും ജനങ്ങളോടുള്ള കടമ നിറവേറ്റുന്നതിനുള്ള പ്രതിബദ്ധത തെളിയിക്കുന്നതുമാണ് പുതിയ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കുവൈത്തിന്റെ പണപ്പെരുപ്പ നിരക്ക് 4.2 ശതമാനത്തിലെത്തി. ഗൾഫ് രാജ്യങ്ങളുടെ ശരാശരിയേക്കാൾ കൂടുതലാണ്. പ്രതിശീർഷ വരുമാനം 1,534 ദീനാറാണെന്നും മന്ത്രി വെളിപ്പെടുത്തി.

Tags:    
News Summary - Kuwait National Assembly session has ended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.