കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ, അസംബ്ലികാര്യ സഹമന്ത്രി അമ്മാർ അൽ അജ്മിയുമായി ചർച്ച നടത്തി. ആദ്യ നിയമസഭ കാലയളവ് മുതൽ പത്താം നിയമസഭ കാലയളവ് വരെയുള്ള പാർലമെന്ററി ചരിത്രം വിശദമാക്കുന്ന എൻസൈക്ലോപീഡിയയുടെ പകർപ്പ് ചർച്ചകൾക്കിടെ ഭവന-നഗര വികസന സഹമന്ത്രി കൂടിയായ അമ്മാർ അൽ അജ്മി സ്പീക്കർക്ക് കൈമാറി.
ദേശീയ അസംബ്ലികാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് അൽ ഹൈഫിയും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.