കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. പുതിയ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ വിദേശികള്‍ റെസിഡൻസി പുതുക്കുന്നതിനും സ്പോൺസര് മാറി ഇഖാമ അടിക്കുന്നതിനും മുമ്പായി വിവിധ മന്ത്രാലയങ്ങളിലെ പിഴയും കുടിശ്ശികയും അടച്ചുതീര്‍ക്കണം.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽഖാലിദിന്റെ പ്രത്യേക നിർദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി. നേരത്തേ വിവിധ മന്ത്രാലയങ്ങള്‍ രാജ്യത്തുനിന്ന് പുറത്തേക്ക് യാത്രയാകുന്ന വിദേശികള്‍ക്ക് കുടിശ്ശികയോ പിഴയോ ബാക്കിയുണ്ടെങ്കില്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിസ പുതുക്കുന്നതിനും സമാനമായ നിയമം കൊണ്ടുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.