കുവൈത്ത് സിറ്റി: കുവൈത്ത് ധനമന്ത്രി ബർറാക് അൽ ഷിത്താൻ അവിശ്വാസ പ്രമേയത്തെ അതിജയിച്ചു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 12 എം.പിമാർ വോട്ടുചെയ്തപ്പോൾ 34 പേർ മന്ത്രിയെ പിന്തുണച്ചു.
മൂന്നുപേർ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട പത്തുപേരെ കൂടാതെ രണ്ട് എം.പിമാരുടെ പിന്തുണകൂടി നേടാനേ പ്രതിപക്ഷത്തിന് കഴിഞ്ഞുള്ളൂ. ധനമന്ത്രിക്ക് പാർലമെൻറിെൻറ ശക്തമായ പിന്തുണയുണ്ടെന്ന് ഇതോടെ വെളിപ്പെട്ടു. ധനവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ചെലവ് ചുരുക്കലിനായി സ്വദേശികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ നീക്കംനടത്തുന്നതായും ആരോപിച്ചാണ് ധനമന്ത്രിക്കെതിരെ റിയാദ് അൽ അദസാനി എം.പി കുറ്റവിചാരണ നടത്തിയത്.
ഇതിനൊടുവിൽ സമർപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയത്തിൽ എം.പിമാരായ മുബാറക് അൽ ഹജ്റുഫ്, റിയാദ് അൽ അദസാനി, റാകാൻ അൽ നിസ്ഫ്, ഉമർ അൽ തബ്തബാഇ, സഫ അൽ ഹാഷിം, സാലിഹ് ആശൂർ, ഖലീൽ അൽ സാലിഹ്, ഖാലിദ് അൽ ശത്തി, അഹ്മദ് അൽ ഫാദിൽ, സലാഹ് ഖുർശിദ് എന്നിവരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരുന്നത്. രാജ്യം വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ സുസ്ഥിരതക്കും പുരോഗതിക്കും ആവശ്യമായ സാമ്പത്തിക പരിഷ്കരണങ്ങളിലേക്ക് കടക്കാൻ പാർലമെൻറിെൻറ പിന്തുണ ആത്മവിശ്വാസം നൽകുന്നതായി മന്ത്രി ബർറാക് അൽ ഷിത്താൻ പ്രതികരിച്ചു. ചെലവ് ചുരുക്കൽ നയമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും സ്വദേശികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.