കുവൈത്ത് സിറ്റി: യു.എസിലെ ഹവായിയിൽ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വസ്തുവകകൾ നശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ കുവൈത്ത് ഭരണനേതൃത്വം യു.എസ് പ്രസിഡന്റ് ജോ ബൈഡന് സാന്ത്വന സന്ദേശം അയച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രകൃതിദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ വേഗത്തിൽ ജനങ്ങൾക്കും രാജ്യത്തിനും മറികടക്കാനാകട്ടെ എന്നും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സന്ദേശത്തിൽ പറഞ്ഞു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും യു.എസ് പ്രസിഡന്റ് ബൈഡന് സന്ദേശം അയച്ചു.
അതിനിടെ, ഹവായ്, മൗയ് ദ്വീപുകളിൽ താമസിക്കുന്ന പൗരന്മാരോട് കാട്ടുതീക്കെതിരെ ജാഗ്രത പുലർത്താൻ വാഷിങ്ടണിലെ കുവൈത്ത് എംബസി ആഹ്വാനം ചെയ്തു. അപകടകരമായ സ്ഥലങ്ങളിൽനിന്ന് അകന്നുനിൽക്കാനും പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും എംബസി കുവൈത്ത് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ലോസ് ആഞ്ജലസിലോ ന്യൂയോർക്കിലോ ഉള്ള കോൺസുലേറ്റുകളുമായി ബന്ധപ്പെടാനും എംബസി പൗരന്മാരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.