Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​വാ​യി​യി​ലെ...

ഹ​വാ​യി​യി​ലെ തീ​പി​ടി​ത്തം: കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ഹ​വാ​യി​യി​ലെ തീ​പി​ടി​ത്തം: കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു
cancel
camera_alt

Photo: Reuters

കു​വൈ​ത്ത് സി​റ്റി: യു.​എ​സി​ലെ ഹ​വാ​യി​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വ​സ്തു​വ​ക​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വം യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന് സാ​ന്ത്വ​ന സ​ന്ദേ​ശം അ​യ​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വേ​ഗ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തി​നും മ​റി​ക​ട​ക്കാ​നാ​ക​ട്ടെ എ​ന്നും അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും യു.​എ​സ് പ്ര​സി​ഡ​ന്റ് ബൈ​ഡ​ന് സ​ന്ദേ​ശം അ​യ​ച്ചു.

അ​തി​നി​ടെ, ഹ​വാ​യ്, മൗ​യ് ദ്വീ​പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന പൗ​ര​ന്മാ​രോ​ട് കാ​ട്ടു​തീ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ വാ​ഷി​ങ്ട​ണി​ലെ കു​വൈ​ത്ത് എം​ബ​സി ആ​ഹ്വാ​നം ചെ​യ്തു. അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കാ​നും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും എം​ബ​സി കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ലോ​സ് ആ​ഞ്ജ​ല​സി​ലോ ന്യൂ​യോ​ർ​ക്കി​ലോ ഉ​ള്ള കോ​ൺ​സു​ലേ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നും എം​ബ​സി പൗ​ര​ന്മാ​രെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitHawaii wildfire
News Summary - Kuwait offers condolences to Hawaii wildfire victims
Next Story