കുവൈത്ത് സിറ്റി: ഇസ്രായേലി അക്രമത്തിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട ഫലസ്തീനിലെ ഗസ്സയിലെ അനാഥകൾക്ക് സഹായമെത്തിച്ച് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി. ഗസ്സയിലെ അനാഥകൾക്കായി പ്രവർത്തിക്കുന്ന അൽ അമൽ ഇൻസ്റ്റിറ്റ്യൂട്ട് വഴിയാണ് കുട്ടികളുടെ പ്രായവിഭാഗത്തിന് അനുസരിച്ചുള്ള സമ്മാനങ്ങൾ നൽകുന്നത്. 18 വയസ്സിന് താഴെയുള്ള 85 കുട്ടികൾക്കാണ് സമ്മാനം നൽകിയത്.
കഴിഞ്ഞ മാസം ഇസ്രായേലി അക്രമത്തിൽ വീട് പൂർണമായി തകർന്നവർക്ക് അൽ അമൽ ഇൻസ്റ്റിറ്റ്യൂട്ട് സംരക്ഷണം നൽകുന്നു. അക്രമത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി നേരത്തേ ഭക്ഷ്യവസ്തുക്കളും മെഡിക്കൽ സഹായങ്ങളും എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.