കുവൈത്ത് സിറ്റി: പ്രതിരോധം, നിരീക്ഷണം എന്നിവയുടെ ഭാഗമായി കുവൈത്ത് അത്യാധുനിക സായുധ ഡ്രോണുകൾ വാങ്ങുന്നു. ചെറുവിമാനത്തിന്റെ വലുപ്പമുള്ള തുര്‍ക്കി നിര്‍മിത ബൈറക്തർ ടി.ബി-2 ഡ്രോണുകളാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് 370 മില്യൺ ഡോളറിന്റെ ആയുധകരാറില്‍ തുർക്കി പ്രതിരോധ സ്ഥാപനമായ ബയ്കറുമായി കുവൈത്ത് ധാരണ ഒപ്പിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റിമോട്ട് നിയന്ത്രിതമായ ആളില്ലാ കോംബാറ്റ് ഏരിയൽ വെഹിക്കിൾ ആണ് ബൈറക്തർ ടി.ബി-2. ലേസര്‍ ബോംബുകൾ ഇതില്‍ ഘടിപ്പിക്കാന്‍ കഴിയും. ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിലെ എയർക്രൂവിന് വിമാനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. സിറിയ, ലിബിയ, അസർബൈജാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ ബൈറക്തർ ടി.ബി-2 ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
ഇതോടെ അന്താരാഷ്ട്ര ആവശ്യം ഉയർന്നു. റഷ്യന്‍ അധിനിവേശത്തെ തടഞ്ഞുനിര്‍ത്താന്‍ യുക്രെയ്നെ പ്രാപ്തമാക്കിയതും തുര്‍ക്കിയുടെ ആളില്ലാവിമാനമായ ടി.ബി-2 ഡ്രോണുകളാണ്. എത്ര ഡ്രോണുകളാണ് കുവൈത്ത് വാങ്ങുന്നതെന്ന് വ്യക്തമല്ല. നിലവില്‍ 24 രാജ്യങ്ങളിലേക്ക് ബൈറക്തർ ടി.ബി-2 ഡ്രോണുകൾ കയറ്റുമതി ചെയ്യുന്നതായി ബെയ്കര്‍ അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.