കു​വൈ​ത്ത് റെ​ഡ് ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി തു​ർ​ക്കി​യി​ലെ അ​ൻ​റാ​ലി​യ​യി​ൽ ഡി​സാ​സ്റ്റ​ർ റെ​സ്പോ​ൺ​സ് സെൻറ​ർ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​രാ​റി​ൽ ഒ​പ്പി​ടു​ന്നു

കുവൈത്ത് റെഡ് ക്രസൻറ് തുർക്കിയിൽ ഓഫിസ് തുറക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി തുർക്കിയിലെ അൻറാലിയയിൽ ഡിസാസ്റ്റർ റെസ്പോൺസ് സെൻറർ ആരംഭിക്കുന്നു. ഇതുസംബന്ധിച്ച കരാറിൽ കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവിയും ടർക്കിഷ് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെൻറ് തലവൻ യൂനുസ് സെസറും ഒപ്പുവെച്ചു. കുവൈത്ത് ഫിനാൻസ് ഹൗസിന്‍റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തുർക്കി വനങ്ങളിൽ അടുത്തിടെയുണ്ടായ തീപിടിത്തംപോലെ അടിയന്തരസാഹചര്യം നേരിടാൻ, കേന്ദ്രം സഹായമാകുമെന്ന് അൻവർ ഹസാവി പറഞ്ഞു. കെ.എഫ്.എച്ച് നൽകിയ സംഭാവനക്ക് നന്ദി അറിയിച്ച അദ്ദേഹം കുവൈത്ത് ജനതയുടെ ഉദാരമനസ്കതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

കുവൈത്തിലെ ടർക്കിഷ് അംബാസഡർ അയ്‌സെ കൊയ്‌റ്റാക്ക്, കെ.എഫ്‌.എച്ച് സി.ഇ.ഒ അബ്ദുൽ വഹാബ് ഈസ അൽ റുഷൂദ്, കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് എന്നിവരും ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Kuwait Red Crescent opens office in Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.