കുവൈത്ത് സിറ്റി: സെൻട്രൽ യമനിലെ മആരിബ് ഗവർണറേറ്റിൽ കുടിയിറക്കപ്പെട്ട 400 കുടുംബങ്ങൾക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) വസ്ത്രങ്ങൾ നൽകി. ‘കുവൈത്ത് ബിസൈഡ് യു’കാമ്പയിന്റെ ഭാഗമായി തുടർച്ചായി എട്ടാം വർഷവും തുടരുന്ന സഹായമാണിത്. കെ.ആർ.സി.എസിന്റെ പ്രാദേശിക പങ്കാളിയായ ഇസ്തിജാബ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനം. നിർധനരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും സഹായം ലക്ഷ്യമിടുന്നതായി കെ.ആർ.സി.എസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ അൽ ഔൻ അറിയിച്ചു.
ശൈത്യകാലത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കലാണ് ലക്ഷ്യമെന്നും സൊസൈറ്റിയുടെ പ്രതിനിധി സംഘത്തെ നയിക്കുന്ന അൽ ഔൻ പറഞ്ഞു. യമൻ പ്രാദേശിക അധികാരികളുമായും പങ്കാളികളുമായും സഹകരിച്ച് ജലം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന പദ്ധതികൾ എന്നിവയിലൂടെ യെമനികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനം കെ.ആർ.സി.എസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.