കുവൈത്ത് സിറ്റി: ഗസ്സയിലും വെസ്റ്റ്ബാങ്കിലും കഴിയുന്നവർക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) മാംസം വിതരണം ചെയ്തു. അൽ മവാസി, ഖാൻ യൂനസ്, ദേരി അൽ ബലാഹ്, തെക്കൻ ഗസ്സ, സെൻട്രൽ സഗ്ഗ എന്നിവിടങ്ങളിലായി 50,000 ഫലസ്തീനികൾക്ക് മാംസം വിതരണം ചെയ്തതായി പദ്ധതിയുടെ ചുമതലയുള്ള ഫലസ്തീൻ സൊസൈറ്റിയായ 'വഫ' തലവൻ മുഹൈസെൻ അതവ്നെ പറഞ്ഞു.
ഫലസ്തീന് തുടർച്ചയായി മാനുഷിക സഹായം എത്തിക്കുന്ന കുവൈത്തിന് ഫലസ്തീൻ ജനങ്ങൾ നന്ദി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബലി പെരുന്നാൾ പ്രമാണിച്ച് ലബനാനിലെ കുടംബങ്ങൾക്കും സിറിയൻ, ഫലസ്തീൻ അഭയാർഥികൾക്കും കെ.ആർ.സി.എസ് മാംസം വിതരണം ചെയ്തു. 1,500 കുടുംബങ്ങൾക്ക് ഇവ എത്തിച്ചതായി ലബനാൻ റെഡ് ക്രോസ് (എൽ.ആർ.സി) ദുരിതാശ്വാസ കോഓഡിനേറ്റർ യൂസഫ് ബൂട്രോസ് പറഞ്ഞു.
ദുരിതബാധിതരായ ലബനീസ് കുടുംബങ്ങൾ, സിറിയൻ, ഫലസ്തീൻ അഭയാർഥികൾ എന്നിങ്ങനെ 2,000 ഓളം കുടുംബങ്ങൾക്ക് വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ പെരുന്നാൾ കിറ്റുകൾ കെ.ആർ.സി.എസ് കഴിഞ്ഞ ആഴ്ച വിതരണം ചെയ്തിരുന്നു. ലബനാന്റെ തെക്ക് ഭാഗത്തുള്ള 6,000 ലബനീസ് കുടുംബങ്ങൾക്ക് ഭക്ഷണവും പ്രധാന വസ്തുക്കളും അടങ്ങിയ സഹായം കെ.ആർ.സി.എസ് തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.